BollywoodCinemaIndian CinemaLatest NewsWOODs

കളിയാക്കിയ ആരാധകന് തപ്സിയുടെ കിടിലന്‍ മറുപടി

താരങ്ങളുടെ വസ്ത്രധാരണങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്‌. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ സദാചാര കമന്റുകളുമായി എത്തുന്ന ആരാധകര്‍ക്ക് കിടിലന്‍ മറുപടി കൊടുത്തിരിക്കുകയാണ് ബോളിവുഡ് സുന്ദരി തപ്സി പനു. ജുഡ്വ 2 എന്ന ചിത്രത്തില്‍ ഒരു ബീച്ചില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന പടം തപ്സി ട്വീറ്റ് ചെയ്തിരുന്നു. വരുണ്‍ ധവനാണ് ചിത്രത്തിലെ നായകന്‍. ജക്വലിന്‍ ഫെര്‍ണാണ്ടസും ചിത്രത്തിലുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് വിജയ് ഗുപ്ത എന്ന വ്യക്തി മോശമായ ഭാഷയില്‍ കമന്റ് ചെയ്തു. ”രാജ്യത്ത് അഭിപ്രായ സ്വതന്ത്ര്യമുണ്ടല്ലോ, എന്തുകൊണ്ട് നിങ്ങള്‍ ഉടുത്ത ചെറിയ വസ്ത്രവും ഉപേക്ഷിക്കുന്നില്ല. അത് കാണുമ്പോള്‍ നിങ്ങളുടെ സഹോദരന് കൂടുതല്‍ അഭിമാനമുണ്ടാകും. ” എന്നായിരുന്നു കമന്റ്. അതിനു മറുപടിയുമായി തപ്സി തന്നെ എത്തി.

എനിക്ക് ഒരു സഹോദരന്‍ ഇല്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ഇപ്പോള്‍ സഹോദരിയുടെ മറുപടി മതിയോ എന്നാണ് തപ്‌സി മറുപടി കൊടുത്തിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button