CinemaGeneralKollywoodMollywoodMovie GossipsNEWSWOODs

ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്നവര്‍ പട്ടിക്കുട്ടിയെ എടുത്ത് വളര്‍ത്തു; പ്രിയാമണി

 
 
താരവിവാഹങ്ങള്‍ ഇപ്പോഴും വാര്‍ത്തയാകാറുണ്ട്. അതില്‍ കൊടുത്താല്‍ പേരും അന്വേഷിക്കുന്നത് നടിമാര്‍ വിവാഹത്തിനു ശേഷം അഭിനയിക്കുമോ എന്നാണു. ചിലര്‍ സിനിമയോട് പൂര്‍ണ്ണമായും അകലം കാട്ടി കൊണ്ട് മികച്ച ഒരു കുടുംബിനിയായി മാറുന്നു. എന്നാല്‍ മറ്റു ചിലര്‍ വിവാഹ ശേഷവും അഭിനയം ഒരു പ്രൊഫഷന്‍ ആണെന്നും സര്‍ക്കാര്‍ മുതല്‍ പ്രൈവറ്റ് സ്ഥാപനങ്ങളില്‍ വരെയുള്ള ജോലികളില്‍ വിവാഹിതരായ സ്ത്രീകളും ഉണ്ടെന്നും അവര്‍ മികച്ച ജീവിതവിജയം നേടുന്നുണ്ടെന്നു അഭിപ്രായപ്പെടുകയും തങ്ങളുടെ ജോലി തുടരുകയും ചെയ്യും. എന്നാല്‍ സമൂഹത്തില്‍ ചിലയിടങ്ങളില്‍ ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോള്‍ ചര്‍ച്ച തെന്നിന്ത്യയിലെ താര സുന്ദരി പ്രിയാമണി വിവാഹ ശേഷം സിനിമയില്‍ വീണ്ടും സജീവമായതാണ്.
 
 
വിമര്‍ശിക്കുന്നവരോട് വിവാഹ ശേഷം സ്ത്രീകള്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞ് വീഴുമോ എന്നാണ് പ്രിയാമണി ചോദിക്കുന്നത്. വിവാഹ ശേഷമാണ് ഇന്നുകാണുന്ന പല നടിമാരും കരിയറില്‍ മുന്നേറുന്നത്. കരീന കപൂര്‍, വിദ്യാബാലന്‍, ജ്യോതിക, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ എന്നിവരെ ഉദാഹരണമായി പ്രിയാമണി ചൂണ്ടിക്കാട്ടുന്നു. വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ്. അതേസമയം കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച്‌ അഭിനയത്തില്‍ മുന്നേറാനാകുമെന്ന് പ്രിയമണി പറയുന്നു. സമൂഹത്തിന്റെ പേര് പറഞ്ഞ് നടിമാരുടെ സ്വപ്നങ്ങളെയും കരിയറിനെയും നശിപ്പിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. സ്ത്രീകളെ പാചകം ചെയ്യാനും തുണികഴുകാനും സുഖിക്കാനുമുള്ള യന്ത്രങ്ങളായി ഭര്‍ത്താക്കന്‍മാര്‍ കാണുന്നത് ശരിയല്ല. ഭാര്യമാര്‍ അടിമകളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഒരു പട്ടിക്കുട്ടിയെ എടുത്ത് വളര്‍ത്തട്ടെ എന്നും പ്രിയാമണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button