
മലയാള സിനിമയില്‍ 150 കോടിയിലേറെ ചെലവിട്ടു നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശിയും ടീമും എത്തുന്നു. ഐ വി ശശിയും സോഹൻ റോയിയും ചേര്‍ന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മുല്ലപ്പെരിയാർ വിഷയം അവതരിപ്പിച്ച ‘ഡാം999’ എന്ന സിനിമയുടെ സംവിധാകനാണ് സോഹൻ റോയ്. ‘ബേണിങ് വെൽസ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം ഇറാഖ്– കുവൈത്ത് അധിനിവേശത്തിന്റെ കഥയാണ് പറയുന്നത്.
കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇങ്ങനൊരു ചിത്രത്തിന്റെ ആലോചനയ്ക്ക് കാരണമായതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹന്‍ റോയ് വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി കുവൈറ്റ് സർക്കാരിന്റെ അനുമതികൾക്കായുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
Post Your Comments