CinemaMollywoodNEWS

പവര്‍ഫുള്‍ കഥാപാത്രമായി മമ്മൂട്ടിയുടെ എറിക് എബ്രഹാം

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഏവരും പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനമല്ല വന്നത്, മറിച്ച് ഷാജി പാടൂര്‍ എന്ന സംവിധായകന്റെ കന്നി ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത എത്തിയതോടെ മമ്മൂട്ടിയുടെ നാനൂറാമത്തെ ചിത്രമേതെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായി.

‘ഗ്രേറ്റ്‌ ഫാദര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത ഹനീഷ് അദേനിയുടെ രചനയില്‍ ഷാജി പാടൂര്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ പേര് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അനൌണ്‍സ് ചെയ്തിരുന്നു. എബ്രഹാമിന്‍റെ സന്തതികൾ – എ പോലീസ് സ്റ്റോറി എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ പോലീസ് വേഷത്തിലെത്തുന്ന മമ്മൂട്ടി കഥാപാത്രത്തിന്‍റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്, ഡെറിക്ക് എബ്രഹാം എന്ന സ്റ്റെലിഷ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുക. അടുത്ത വർഷം ജനുവരിയോടെ കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

 
 
 

shortlink

Related Articles

Post Your Comments


Back to top button