ദിലീപ് വിഷയത്തില്‍ നടന് സിദ്ധിഖ് നേരത്തെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റ് ചെയ്തെന്നു ഉറപ്പില്ലാതെ ഒരാളെ ക്രൂശിക്കുന്ന പൊതു സമൂഹത്തിനെതിരെ സിദ്ധിഖ് തന്റെ നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിലീപ് വിഷയവുമായി ബന്ധപ്പെട്ടു സിദ്ധിഖ് വീണ്ടും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചില കാര്യങ്ങള്‍ പരാമര്‍ശിക്കുകയാണ്. എന്നെ ഇഷ്പ്പെടുന്ന ഒരു വ്യക്തി എനിക്കയച്ച ഒരു വാട്സ്ആപ് മെസ്സേജ് എന്ന ശീര്‍ഷകത്തോടെയാണ് സിദ്ധിഖ് പോസ്റ്റ് ആരംഭിക്കുന്നത്. ദിലീപ് വിഷയത്തെപ്പറ്റി സിദ്ധിഖ് എവിടെയും പരാമര്‍ശിക്കുന്നില്ലങ്കിലും പങ്കുവച്ച സന്ദേശത്തില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് ദിലീപിനെ വില്ലനായി ആഘോഷിക്കുന്നവര്‍ക്ക് സിദ്ധിഖ് നല്കുന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ പ്രസക്തമായ കുറിപ്പ് എന്നതാണ്.
സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നെ ഇഷ്പ്പെടുന്ന ഒരു വ്യക്തി എനിക്കയച്ച ഒരു whatsapp മെസ്സേജ് വളരെ പ്രസക്തമാണെന്ന് എനിക്ക് തോന്നി. മെസ്സേജിന്റെ പൂർണ്ണ രൂപം ചുവടെ. എല്ലാവർക്കും നന്മ ഉണ്ടാകട്ടെ.
“പക്ഷി ജീവിച്ചിരികുമ്പോൾ ഉറുമ്പിനെ തിന്നും. പക്ഷി ചത്താൽ ഉറുമ്പ് പക്ഷിയെ തിന്നും.സമയവും സാഹചര്യവും എപ്പോഴും മാറാം. ആരെയും ഇകഴ്ത്തുകയോ കുറച്ചു കാണുകയോ ചെയരുത്. ഇന്ന് നിങ്ങൾ ശക്ത്നയിരിക്കാം. പക്ഷേ ഓർക്കുക സമയം നിങ്ങളെക്കാൾ ശക്തനാണ്. ഒരു മരം കൊണ്ട് ഒരു പാട് തീപെട്ടികൾ ഉണ്ടാക്കാം. ഒരു തീപെട്ടി കമ്പ് മതി ഒരു മരം മുഴുവനും കത്തിക്കാൻ http://bit.ly/2xv70Os അവസാനം മണ്ണിൻ്റെ ഒരു യാത്ര ചോദിക്കലുണ്ട്. നിനക്ക് തിന്നാനുള്ളതെല്ലാം ഞാൻ തന്നില്ലെ, ഇനി നിന്നെ ഞാൻ തിന്നോട്ടെ??”
Post Your Comments