കണ്ണൂർ :നടൻ ശ്രീനിവാസന്റെ വീട്ടിൽ കരി ഓയിൽ ഒഴിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇടത് എം.എൽ.എ മുകേഷ്.ഒരു കലാകാരന്മാരോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്മാർ സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച റോളുകൾ ലഭിക്കുമെന്ന് കരുതി വെളുക്കാനായി ക്രീമുകൾ പുരട്ടിയ ആളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കലാലജീവിതത്തെ കരി ഓയിൽ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു.കണ്ണൂരിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിലായിരുന്നു മുകേഷ് തന്റെ പ്രതികരണം അറിയിച്ചത്.പുരസ്ക്കാര വേദിയിൽ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ശ്രീനിവാസനും ഉണ്ടായിരുന്നു എന്നാൽ ചടങ്ങിൽനിന്ന് അദ്ദേഹം വിട്ടുനിന്നു.
Post Your Comments