CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വേദിയായത് ഒരു തുറന്ന പ്രഖ്യാപനത്തിന്

ഇന്നലെ തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വേദിയായത് ഒരു തുറന്ന പ്രഖ്യാപനത്തിന്. ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ക്യാമ്പയ്ന്‍ സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ച നടി റിമ കല്ലിങ്കല്‍ ‘അവള്‍ക്കൊപ്പം’ എന്നു കുറിച്ചിരിക്കുന്ന ബാനറുമായി വേദയിലെത്തി. ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് ഇതിനെ വരവേറ്റത്. . വനിതാ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകയാണ് റിമ. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സംസ്ഥാന ചലചിത്ര പുരസ്കാര വേദിയാണിത്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് ലഭിക്കുന്ന പിന്തുണ ആക്രമിക്കപ്പെട്ട നടിക്ക് സിനിമാ രംഗത്ത് നിന്ന് ലഭിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വനിത കൂട്ടായ്മയുടെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button