
ഫഹദ് ഫാസിലും ശിവ കാര്‍ത്തികേയനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ‘വേലൈക്കാര’ന്‍റെ റിലീസ് നീട്ടി. തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ സെപ്റ്റംബര്‍ 29-നായിരുന്നു റിലീസ് നിശ്ചയിച്ചത്, ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നീട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ റിലീസ് ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം, നയന്‍താര നായികയാകുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.
Post Your Comments