താരപ്രണയവും വിവാഹവും എന്നും ചര്‍ച്ചയാണ്. മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ ജയറാമും പാര്‍വ്വതിയും ദാമ്പത്യത്തിന്റെ 25 വര്‍ഷങ്ങള്‍ വിജയകരമായി കടന്നിരിക്കുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി 25 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പാര്‍വതി പങ്കുവയ്ക്കുന്നു. വിവാഹം കഴിഞ്ഞതോടെ സിനിമ ഉപേക്ഷിച്ച പാര്‍വ്വതിക്ക് കുട്ടിക്കാലം മുതല്‍ ശീലിച്ച പുസ്തക വായനയും ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ മക്കള്‍ വളര്‍ന്നപ്പോള്‍ വായനാശീലം വീണ്ടും തുടങ്ങാനും കഴിഞ്ഞതായും പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വായന, നൃത്തം, യാത്ര എന്നിവ പാര്‍വ്വതി ഏറെ ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങളാണ്. എല്ലാ വര്‍ഷവും പോകാറുണ്ട്. ഓരോ യാത്രകള്‍ ഓരോ നിമിഷത്തിലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. യാത്രകള്‍ക്കിടയില്‍ താന്‍ പ്രകൃതിയെ കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ മക്കള്‍ കളിയാക്കാറുണ്ട്… മക്കള്‍ക്കൊപ്പം ജയറാമും ചേരുമ്പോള്‍ തനിക്ക് സങ്കടം തോന്നുമെന്ന് പാര്‍വ്വതി പറയുന്നു. എന്നാല്‍ അതൊക്കെ താന്‍ ആസ്വദിക്കാറുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കി.
ഒരുപാടു വിലക്കുകളും പ്രതിസന്ധികളും മറികടന്നായിരുന്നു ജയറാം പാര്‍വ്വതിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. പാര്‍വ്വതിയുടെ വീട്ടുകാര്‍ ആയിരുന്നു പ്രധാനമായും ഈ പ്രണയത്തിന് തടസ്സം സൃഷ്ടിച്ചത്. പ്രണയം തഴച്ചു വളര്‍ന്നതോടെ പാര്‍വ്വതിയുടെ അമ്മയുടെ ചെവികളില്‍ ഈ വാര്‍ത്തയെത്തി.അതോടെ ജയറാം ചിത്രങ്ങളില്‍ നിന്നും പാര്‍വ്വതിയെ അമ്മ വിലക്കി. തമ്മില്‍ കാണാനോ സംസാരിക്കാനോ ഫോണ്‍ വിളിക്കാനോ ഉള്ള എല്ലാ വഴികളും അമ്മ കൊട്ടിയടച്ചു. അമ്മയുടെ ഈ വിലക്കുകള്‍ മറികടന്നും ജയറാം പാര്‍വ്വതിയെ വിളിച്ചു. അതിനായി ജയറാം കൂട്ടുപിടിച്ചത് അമിതാഭ് ബച്ചനെയും കമല്‍ ഹസനെയും രജനീകാന്തിനെയുമായിരുന്നു. ഇവരുടെ ശബ്ദം അനുകരിച്ചുകൊണ്ട് ജയറാം പാര്‍വതിയോട് സംസാരിക്കുമായിരുന്നു.
Post Your Comments