
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അധിക്ഷേപ പ്രകടനങ്ങൾ നടത്തിയ പൂഞ്ഞാർ എം.എൽ .എ പി.സി ജോർജിനെതിരെ നടൻ ഷമ്മി തിലകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി പ്രതിഷേധിച്ചത്.
“ഇതിനായിരുന്നോ ഈ വിജയം? കർത്താവേ ഈ കുഞ്ഞാടിന് നല്ല വാക്കോതുവാൻ ത്രാണി ഉണ്ടാകണമേ” എന്ന ഹാസ്യ വാചകത്തിലൂടെയാണ് ഷമ്മി പി.സി.ജോർജിനെ രൂക്ഷമായി വിമർശിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പി.സി.ജോർജിനെ അഭിനന്ദിച്ചുകൊണ്ട് അന്നിട്ട പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഷമ്മി വിമർശിച്ചത്. അന്ന് അങ്ങനെ പോസ്റ്റിടേണ്ടി വന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം കുറിച്ചു.
Post Your Comments