
എപ്പോഴും പുഞ്ചിരിക്കുന്ന മുഖുവുമായി നടക്കുന്ന ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അടുത്തിടെ മുംബൈയിൽ വാങ്ങിയ വീടാണിപ്പോൾ ബി ടൗണിലെ സംസാരവിഷയം.
ജാക്വിലിനെ പോലെ മനോഹരമാണ് ഈ വീടും. അതിനൊരു കാരണം കൂടിയുണ്ട്. 2017 ലെ ഹോട്ടസ്റ്റ് കളറായ മില്ലേനിയൽ പിങ്കാണ് വീടിനു നൽകിയിരിക്കുന്നത്. ഇന്ററ്റീരിയർ ഡിസൈനറായ ആഷിയേഷ് ഷായെയാണ് വീടിന്റെ ഇന്റീരിയർ വർക്ക് ഏൽപ്പിച്ചത്.32 കാരിയായ ജാക്വിലിനുള്ള തന്റെ പിറന്നാൾ സമ്മാനമാണ് ഈ വീടെന്നാണ് ഷാ പറയുന്നത്.
മുംബൈയിലെ ജാക്വിലിന്റെ അപ്പാർട്ടുമെന്റിലെ ജാലകം തുറന്നാൽ കടൽ കാണാം.വിദേശയാത്രകളിൽ നിന്ന് സ്വന്തമാക്കിയ കരകൗശല വസ്തുക്കൾകൊണ്ട് ബെഡ്റൂം അലങ്കരിച്ചിരിക്കുകയാണ്. ലിവിങ് റൂം അലങ്കരിച്ചിരിക്കുന്നത് സൽമാൻഖാൻ വരച്ച കുതിരയുടെ ചിത്രത്തിലാണ് .ഏതു റൂമിൽ എത്തിയാലും ചുവരുകൾ നിറയെ ചിത്രങ്ങൾ കാണാം.
2009 ൽ ഇന്ത്യൻ സിനിമയിലെത്തിയ ഈ ശ്രീലങ്കക്കാരിക്ക് ഇന്ത്യൻ സംസ്കാരത്തോടുള്ള പ്രണയമാണ് വീടിന്റെ ഓരോ ഇടങ്ങളിലും പ്രതിഫലിക്കുന്നത്.
Post Your Comments