CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

എന്നെ വിവാഹം കഴിക്കുന്നുവെന്ന ജെയ്‍യുടെ പ്രസ്താവനയെക്കുറിച്ച്‌ അറിയില്ല; അഞ്ജലി

സിനിമാ ലോകം എപ്പോഴും ഗോസിപ്പുകളുടെ ലോകം കൂടിയാണ്. തമിഴ് സിനിമയിലെ യുവതാരങ്ങളാണ് അഞ്ജലിയും ജയ്‍യും. താരങ്ങളുടെ സ്വകാര്യത വാര്‍ത്തയാകുന്ന ഇക്കാലത്ത് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട് ഇരുവരും. ഇവര്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍കൊക്കെ മറുപടി പറഞ്ഞിരിക്കുകയാണ് അഞ്ജലി. താന്‍ പ്രണയത്തിലല്ലെന്നാണ് താരം പറയുന്നത്.

”എന്റെ ഫിലിം കരിയര്‍ ഇപ്പോള്‍ മികച്ച രീതിയില്‍ പോകുകയാണ്. പ്രണയിക്കുന്നതിനെ കുറിച്ചോ വിവാഹത്തിനെക്കുറിച്ചോ ചിന്തിക്കാന്‍ എനിക്ക് ഇപ്പോള്‍ സമയമില്ല. യഥാര്‍ഥത്തില്‍ എന്റെ പങ്കാളിയെ ഞാന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഞാന്‍ അന്വേഷിക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്തുമ്പോള്‍ അത് എല്ലാവരോടും പറയും. എന്നെ വിവാഹം കഴിക്കുന്നുവെന്ന ജെയ്‍യുടെ പ്രസ്താവനയെ കുറിച്ച്‌ എനിക്ക് അറിയില്ല. അത്തരം ഗോസിപ്പുകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്”- അഞ്ജലി പറയുന്നു. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button