CinemaGeneralMollywoodNEWS

“ലേബർ റൂമിന് പുറത്തു കാത്തിരിക്കുമ്പോഴായിരുന്നു ഞാന്‍ ഏറ്റവും റൊമാന്‍റിക് ആയത്”; ജീവിത സഖിയെക്കുറിച്ച് ടോവിനോ

മുന്‍ നിര യുവ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ടോവിനോ. സൂപ്പര്‍താര പട്ടം അലങ്കരിച്ചു കഴിഞ്ഞ ടോവിനോയ്ക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്‌. തമിഴില്‍ നിന്നു അഭിയും അനുവും, ധനുഷ് നിര്‍മ്മിക്കുന്ന തരംഗം അങ്ങനെ പോകുന്നു ടോവിനോ ചിത്രങ്ങളുടെ ലിസ്റ്റ് . തന്റെ പുതിയ ചിത്രത്തെക്കുറിച്ച് റെഡ് എഫ് എം മലയാളം മ്യൂസിക് അവാർഡ് വേദിയിൽ പങ്ക് വയ്ക്കുന്ന അവസരത്തില്‍ തന്‍റെ പ്രിയതമയോടുള്ള സ്നേഹത്തെക്കുറിച്ചും ടോവിനോ വാചാലനായി. തന്‍റെ ഭാര്യ ലേബര്‍ റൂമില്‍ കിടന്ന അവസരത്തില്‍ താന്‍ പുറത്തു കാത്തു നിന്ന സന്ദര്‍ഭമാണ് ജീവിതത്തിലെ ഏറ്റവും പ്രണയാര്‍ദ്രമായ നിമിഷമെന്ന് ടോവിനോ പങ്കുവച്ചു. അന്നവളോട് തനിക്ക് വല്ലാത്ത പ്രണയം തോന്നിയെന്നും ടോവിനോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button