BollywoodCinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് റായ് ലക്ഷ്മി. തന്റെ 50-ാം ചിത്രം ജൂലി2വിലൂടെ ബോളിവുഡിനെ പിടിച്ചു കുലുക്കാന്‍ എത്തുകയാണ് താര സുന്ദരി. നഗ്നതാ പ്രദര്‍ശനത്തിലൂടെ ട്രെയിലറില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയാകുന്നത് ക്രിക്കറ്റ് താരം എം.എസ് ധോണിയുമായ ബന്ധമാണ്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി താന്‍ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ”ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിലപ്പുറം വിവാഹം കഴിക്കുന്നതിനെ കുറിച്ചൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ടില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു. ഞങ്ങള്‍ പരസ്പരം കമ്മിറ്റ് ചെയ്തിട്ടില്ല, ഐ.പി.എല്‍ ആദ്യ സീസണില്‍ ഒരു ടീമിന്റെ അംബാസിഡറായിരുന്നു താന്‍. ധോണി ആ ടീമിന്റെ ഭാഗമായിരുന്നു. ഒരു വര്‍ഷ കാലത്തോളം ഒരുമിച്ചുണ്ടായിരുന്നു” റായ് ലക്ഷ്മി പറഞ്ഞു.

ഞങ്ങള്‍ക്കിടയില്‍ ചിന്തിക്കാത്ത കാര്യങ്ങളെ കുറിച്ച്‌ എന്തിനാണ് എല്ലാവരും ചോദിക്കുന്നതെന്നും ലക്ഷ്മി അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. നേരത്തെ ‘എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ കുറിച്ച്‌ ചിത്രത്തില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് റായ് ലക്ഷ്മി അന്വേഷിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button