ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരകാസുരന്‍ . അരവിന്ദ് സ്വാമി ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. തോറ്റ് പോയ പിശാച് എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം വളരെ വ്യത്യസ്ത പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ശ്രിയ ശരണ്‍, ആത്മിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്‍റെ രണ്ടാം തമിഴ് ചിത്രമാണ് നരകാസുരന്‍.
Post Your Comments