ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനെ എടുത്തുപൊക്കിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ താരങ്ങമായി മാറിയ മലയാളിയായ കൊച്ചു മിടുക്കൻ വൈഷ്ണവ് ഗിരീഷ് മലയാളത്തിലേക്ക്.പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രം അംഗരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിലൂടെയാണ് വൈഷ്ണവ് പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്.
വൈഷ്ണവും സംവിധായകൻ പ്രവീൺ നാരായണനും ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വൈഷ്ണവിനെ എല്ലാവരും അറിഞ്ഞത്.പിന്നീട് സീ ടി വിയുടെ ഇന്ത്യൻ ഐഡോൾ എന്ന സംഗീത പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈഷ്ണവിനു തന്റെ എക്കാലത്തെയും സ്വപ്നമായ, എ ആർ റഹ്മാന് മുന്നിൽ പാടുക, എന്ന ആഗ്രവും നടത്തുവാൻ സാധിച്ചിരുന്നു.ഇന്ത്യൻ ഐഡോലിന്റെ വേദിയിൽവെച്ചാണ് വൈഷ്ണവ് ഷാരൂഖ് ഖാനെ എടുത്ത് പൊക്കിയതും.
Post Your Comments