CinemaGeneralLatest NewsMollywoodNEWSWOODs

കലാഭവന്‍ മണിയെ അവര്‍ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി പ്രജോദ്

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നുവെന്ന് പ്രജോദ് കലാഭവന്റെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ പ്രജോദ് നടത്തിയത്.

പ്രജോദിന്റെ വാക്കുകള്‍ ഇങ്ങനെ: കലാഭവന്‍ മണി കലാഭവനില്‍ നിറഞ്ഞു നിന്ന കാലം. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയതും മണിചേട്ടനായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മണി കലാഭവനില്‍ നിന്നും പുറത്താകുകയായിരുന്നു. അന്ന് കരഞ്ഞു കൊണ്ടാണ് മണി ആവിടെ നിന്നും ഇറങ്ങിയത്. മണിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട ചിലര്‍ അദ്ദേഹത്തിനെതിരെ പാര വച്ചതിന്റെ ഫലമായിരുന്നു അത്. മണി കലാഭവന്റെ പരിപാടിക മാത്രമല്ല മറ്റു പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഇത് പരാതിയായി ആബേലച്ചന്റെ മുന്നില്‍ എത്തി. നിവര്‍ത്തിയില്ലാതെ മണിയെ പറഞ്ഞു വിടുകയായിരുന്നു. മണിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന ആബേലച്ചന്‍ പറഞ്ഞത് ”മണി ഇവിടെ നിന്നും പോകുന്നത് രക്ഷപ്പെടാന്‍ ആയിരിക്കും എന്നാണ്”. ആ വാക്കുകള്‍ അച്ചട്ടായി.

shortlink

Related Articles

Post Your Comments


Back to top button