ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അഭിനേത്രിയായിരുന്നു ശാന്തി കൃഷ്ണ. നീണ്ട പത്തൊൻപതു വർഷങ്ങൾക്കു ശേഷം,ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വരുകയാണ് ശാന്തി കൃഷ്ണ.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, രതീഷ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം നായികയായി തിളങ്ങി നിന്നിരുന്ന താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. ശ്രീനാഥുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്നും ശാന്തി കൃഷ്ണ മാറി നിന്നത്. പ്രണയ പരാജയവും വിവാഹ മോചനവും ഒക്കെയായി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുകയായിരുന്നു ആ സമയത്ത്.
ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ നേരിടുന്നതിനിടയില്‍ വീണ്ടും സിനിമയില്‍ വരുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്ന് താരം പറയുന്നു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. സിനിമയാണ് തന്റെ കരിയറെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. വിവാഹവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിവാഹ ജീവിതം തിരഞ്ഞെടുത്തത്. ”ശ്രീനാഥുമായുള്ള ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞ് ഉണ്ടായി. എന്നാല്‍ ആ കുഞ്ഞ് വെറും 18 മാസമാണ് ജീവിച്ചിരുന്നത്. കുഞ്ഞിന്റെ മരണം തന്നെ ആകെ തളര്‍ത്തി. അതോടെ താന്‍ ആകെ തകര്‍ന്നുപോയി” ശാന്തി കൃഷ്ണ പറയുന്നു.
കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ബാലചന്ദ്രമേനോന്‍ അഭിനയിക്കാന്‍ വിളിച്ചത്. സിനിമയിലേക്ക് തിരിച്ചു വരണമെന്നൊന്നും അന്ന് കരുതിയിരുന്നില്ലയെന്നും പിന്നീട് മമ്മൂട്ടിയും മറ്റു താരങ്ങളും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും താരം പറഞ്ഞു
Post Your Comments