താര പ്രണയവും വിവാഹവും സിനിമാ മേഖലയില്‍ സാധാരണമാണ്. ഇപ്പോഴും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ് താര പ്രണയവും. അതുകൊണ്ട് തന്നെ പലരും തങ്ങളുടെ പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. എന്നാല്‍ പാപ്പരാസികള്‍ അത് എങ്ങനെയും കണ്ടു പിടിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. ഇവിടെ ഇപ്പോള്‍ ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ യുവതാരങ്ങളായ റിച്ച ഛദ്ദയും അലി ഫസലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്.
അലിയുടെ ചിത്രമായ വിക്ടോറിയ അന്‍്റ് അബ്ദുളിന്്റെ ആദ്യപ്രദര്ശനത്തിനെത്തിയപ്പോഴായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍. റിച്ച തന്‍്റെ ചിത്രങ്ങളുടെ ഷൂട്ടിങ് മാറ്റിവെച്ചിട്ടാണ് അലിയുടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വെനീസിലെത്തിയത്. റെഡ് കാര്‍പ്പെറ്റിലേക്ക് ഒരുമിച്ച് എത്തിയാണ് ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചത്. ഏതായാലും ചിത്രത്തേക്കാള്‍ കൂടുതല്‍ വാര്‍ത്താപ്രാധാന്യം ഇവരുടെ പ്രണയത്തിനും അതിന്റെ വെളിപ്പെടുത്തലിനും ലഭിച്ചിരിക്കുകയാണ്.
അലിയുടെ വിജയം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാനും റിച്ച മറന്നില്ല. ”ഇതില്‍ കൂടുതല്‍ അഭിമാനിക്കാന്‍ സാധിക്കില്ല. ഗംഭീരമായ സിനിമയും അതിലെ അതിഗംഭീരമായ പ്രകടനവും” എന്നാണ് റിച്ച കുറിച്ചത്. ഫുക്രിയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം.
Post Your Comments