
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. തന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരിക്കും ഈ ചിത്രം എന്ന് നിവിന്‍ പറയുന്നു . മോഷ്ടാവിന്റെ കഥയാണെങ്കിലും പ്രേക്ഷകര്‍ സിനിമയെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിച്ചിരുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments