രാജീവ് പിള്ള എല്ലാവർക്കും പരിചിതനാണ്.തേജാ ഭായി എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചുകൊണ്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും രാജീവ് പിള്ള കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശേഷമാണ്.മലയാള സിനിമയിലെ മസിലൻമാരിൽ ഒരാളായ രാജീവ് പിള്ള ക്രിക്കറ്റ്, ബാഡ്മിന്റണ്‍ പോലുള്ള കായിക കലയില്‍ ബഹുകേമനാണെന്ന് മലയാളികൾക്കെല്ലാം അറിയുന്ന കാര്യമാണ്.
എന്നാൽ ഗൗരവമേറിയ കലകൾ മാത്രമല്ല രസകരമായ നാടൻ കായിക കലകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് രാജീവ്.ഓണത്തിന് നടത്തിയ ചാക്കില്‍ കയറി ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനമടിച്ച് രാജീവ് പിള്ള കുടുംബത്തിന്റെ അഭിമാനം കാത്തു. അതിന് കിട്ടിയ ‘എടുത്താല്‍ പൊങ്ങാത്ത’ ട്രോഫി പിള്ള അമ്മയെ ഏല്പിച്ചു എന്നതാണ് പുതിയ വാർത്ത.’അമ്മേ ഞാന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു.. ചാക്കില്‍ കേറി ഓട്ടത്തിന് ഫസ്റ്റ്, ട്രോഫി കണ്ടില്ലേ..’ എന്ന് പറഞ്ഞുകൊണ്ട് രാജീവ് പിള്ള ഫേസ്്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിയ്ക്കുന്നത്.
Post Your Comments