ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സൂസെയ്നും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിവാഹശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ ഇരുവരും മക്കള്‍ക്ക് വേണ്ടി ബീച്ചിലും, പാര്‍ക്കിലുമൊക്കെ പല വൈകുന്നേരങ്ങളിലും ഒന്നിച്ച് കൂടിയിരുന്നു.എന്നാല്‍ ഇത്തവണ മക്കള്‍ ഇല്ലാതെയാണ് ഇവരുടെ ഒത്തുചേരല്‍. ഒരു ഹെലികോപ്റ്റര്‍ യാത്രക്കിടെയുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു നല്ല മനുഷ്യനെ കീഴ്പ്പെടുത്താനുള്ള ദുഷ്ടശക്തികളൊന്നും ലോകത്തിലില്ല എന്നായിരുന്നു ഫോട്ടോ പങ്കുവച്ചു കൊണ്ട് സൂസെയ്ന് പറഞ്ഞത്. കങ്കണയുമായുള്ള വിവാദങ്ങള്‍ തന്നെ ബാധിച്ചിട്ടില്ല എന്ന് അര്‍ത്ഥമാക്കുന്നതായിരുന്നു സൂസെയ്ന്റെ കുറിപ്പ്.
Post Your Comments