CinemaMollywoodNEWS

ലാല്‍ ജോസ് നിങ്ങളില്‍ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല!

ലാല്‍ ജോസ് ചിത്രങ്ങളോട് പ്രേക്ഷകര്‍ക്ക് പൊതുവേ ഒരു വിശ്വാസമുണ്ട്‌. നല്ല വിനോദ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ‘അയാളും ഞാനും തമ്മില്‍’ പോലെയുള്ള മികച്ച ക്ലാസ് ചിത്രങ്ങള്‍ ഒരുക്കിയും ലാല്‍ ജോസ് എന്ന സംവിധായകന്‍ പ്രേക്ഷകന്‍റെ പ്രതീക്ഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാത്തവിധം സ്വീകര്യനായിട്ടുണ്ട്. മോഹന്‍ലാലുമായി ആദ്യമായി ഒന്നിക്കുന്ന തന്‍റെ ചിത്രത്തിന്‍റെ പ്രഖ്യാപനം എത്തിയപ്പോള്‍ ആരാധകര്‍ കുറച്ചൊന്നുമല്ല പ്രതീക്ഷിച്ചത്. വലിയ പ്രതീക്ഷ പുലര്‍ത്തിയ പ്രേക്ഷകരോട് മുന്‍‌കൂര്‍ ജാമ്യമെന്ന രീതിയില്‍ ലാല്‍ജോസ് വെളിപാടിന്റെ പുസ്തകത്തെക്കുറിച്ച് പങ്കുവച്ചിരുന്നു.

മോഹന്‍ലാലുമായി ഒന്നിക്കുന്ന തന്‍റെ ആദ്യ ചിത്രത്തില്‍ നിന്നും അധികം പ്രതീക്ഷിക്കരുതെന്നും, എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന കൊമേഴ്സിയല്‍ ചിത്രമായിരിക്കും ഇതെന്നുമായിരുന്നു ലാല്‍ ജോസിന്റെ വിശദീകരണം.

വലിയ പുതുമകള്‍ ഒന്നും ഇല്ലാതെ ലാല്‍ ജോസ് സംവിധാനം ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങളുടെ വിശ്വാസത്തില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആരാധകര്‍ക്ക് ആശ്വാസമായി. ഒടുവില്‍ എല്ലാം മറന്നു ഓണം ആഘോഷിക്കാനായി അവര്‍ മോഹന്‍ലാല്‍- ലാല്‍ ജോസ് കൂട്ടുകെട്ടിലെ  നല്ല ചിത്രത്തിനായി കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ പ്രേക്ഷകരെ തീര്‍ത്തും നിരാശരാക്കി കൊണ്ടായിരുന്നു ലാല്‍ ജോസിന്റെ കന്നി മോഹന്‍ലാല്‍ ചിത്രം ബിഗ്‌ സ്ക്രീനില്‍ ആദ്യ ഷോ അവസാനിച്ചത്. ക്ലീഷേകള്‍ സമ്മേളിക്കുന്ന പതിവ് തട്ടിക്കൂട്ട് ചിത്രത്തിന്‍റെ നിലവാരത്തില്‍ വെളിപാടിന്റെ പുസ്തകം പറഞ്ഞു തീര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ക്ക് ലാല്‍ ജോസ് എന്ന സംവിധായകനോട് പറയാന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ… 
“ഞങ്ങള്‍ നിങ്ങളില്‍ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിച്ചിരുന്നില്ല ലാല്‍ ജോസ്”…..

ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ ബെന്നി പി നായരമ്പലമാണ് രചിച്ചത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്. ക്യാമ്പസില്‍ നിന്നു കടലോര ഗ്രാമത്തിലേക്ക് കഥ തിരിയുന്ന വ്യത്യസ്ത ആശയം ചിത്രത്തിലുണ്ടെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രമാക്കി മാറ്റാന്‍ ലാല്‍ ജോസിന്റെ അവതരണ രീതിയ്ക്ക് കഴിയാതെ പോരുന്നുവെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button