സിനിമയെക്കുറിച്ച് യാതൊരുവിധ ധാരണയുമില്ലാതെ സിനിമ നിര്‍മ്മിക്കാന്‍ തയാറാവുന്ന നിര്‍മാതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് പ്രലോഭനങ്ങളില്‍ കുടുങ്ങി കോടികള്‍ നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന നിര്‍മ്മാതാക്കളും മലയാളസിനിമയിലെ നിത്യസാന്നിധ്യമാണ്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഗൈഡ് ലൈന്‍ പോലും അവഗണിച്ച് സിനിമ നിര്‍മ്മിക്കാനെത്തി കുത്തുപാളയെടുക്കുന്ന നിര്‍മ്മാതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്ബോള്‍ നിര്‍മ്മാതാവിന്റെ മനസ്സറിഞ്ഞ് സഹായിയായി നിലകൊള്ളുന്ന പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍മാരുടെ ഇടപെടലുകള്‍ക്കും പ്രാധാന്യമുണ്ട്. അത്തരം ഒരു പ്രൊഡക്്ഷന്‍ കണ്‍ട്രോളറാണ് ശശി പൊതുവാള്‍.
”ഓരോ ഘട്ടങ്ങളിലും ചലച്ചിത്ര മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന ബഡ്ജറ്റിനകത്തുനിന്ന് പ്രൊഡ്യൂസറുടെ മനസ്സറിഞ്ഞ് സിനിമ ചെയ്യാന്‍ സന്നദ്ധനാവുകയെന്നതാണ് പ്രൊഡക്്ഷന്‍ കണ്‍ട്രോളറുടെ ജോലി.
പലരുടെയും കൂടെ വര്‍ഷങ്ങളോളം ജോലി ചെയ്ത് ഒരുപാട് കാര്യങ്ങള്‍ പഠിച്ചാണ് മാനേജരില്‍നിന്നു മാറി പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവും പ്രൊഡക്്ഷന്‍ കണ്‍ട്രോളറുമൊക്കെയാവുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് അനുഭവങ്ങള്‍ കൂടി ഉണ്ടാവേണ്ടത് അനിവാര്യമാണ്.” -ശശി പൊതുവാള്‍ പറയുന്നു.
Post Your Comments