ദിലീപ് നായകനായി അഭിനയിക്കുന്ന രാമലീല റിലീസ് ചെയ്യണമെന്ന് സംവിധായകന് വിനയന്. രാമലീല ഇറങ്ങിയാല്‍ ജനം അത് കാണാന്‍ പോകില്ല എന്ന് ആരാണ് തീരുമാനിച്ചതെന്നും വിനയന് ചോദിക്കുന്നു. ഏഷ്യനെറ്റ് ന്യൂസിലായിരുന്നു വിനയന്റെ പ്രതികരണം.
“ചിത്രത്തിനെതിരെ പ്രതിഷേധങ്ങളോ മറ്റോ ഉണ്ടാകുമോ എന്ന പേടിയാണ്. ഇപ്പോള്‍ അതൊരു വെറും കേസായിട്ട് മാറി. കോടതിയില്‍ നടക്കുകയാണ്. രാമലീലക്കെതിരെ ഇവിടുത്തെ സംഘടനകളൊന്നും പ്രതിഷേധവും ആയിട്ട് വരുകയില്ല. എന്റെ അഭിപ്രായത്തില്‍ രാമലീല റിലീസ് ചെയ്യണം. പടം നല്ലതാണെങ്കില്‍ ഓടുമെന്ന് തന്നെ വിശ്വസിക്കുന്നു.”
Post Your Comments