രണ്ടു വര്‍ഷം മുന്‍പുള്ള ഒരു തിരുവോണദിന നാളിലായിരുന്നു ബേസില്‍ ജോസഫിന്‍റെ കുഞ്ഞിരാമയണം എന്ന ചിത്രം റിലീസ് ചെയ്തത്. തന്‍റെ ആദ്യ ചിത്രം തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയതിനാല്‍ ബേസില്‍ ഇപ്പോള്‍ മുഖ്യധാര സിനിമയിലെ മികവുറ്റ സംവിധായകനായി മാറിയിരിക്കുകയാണ്. കുഞ്ഞിരാമയണത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്ത ഗോദയും ആരാധകര്‍ ആഘോഷിച്ച ചിത്രമായിരുന്നു. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബേസില്‍ ജോസഫ് തന്‍റെ മൂന്നാം ചിത്രം മമ്മൂട്ടിയുമൊത്താണ് ചെയ്യുന്നത്.
കഴിഞ്ഞ മാസം നടന്ന തന്‍റെ വിവാഹ ദിനത്തിലായിരുന്നു വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ബേസില്‍ പങ്കുവച്ചത്. തന്‍റെ കന്നി ചിത്രമായി പുറത്തിറങ്ങിയ കുഞ്ഞിരാമായണം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തിരുവോണദിവസം റിലീസ് ചെയ്തത് ചിത്രത്തിന് ഏറെ ഗുണം ചെയ്തിരുന്നു, ആ സമയം കുഞ്ഞിരാമയണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങളൊന്നും ബോക്സോഫീസില്‍ ഉണ്ടായിരുന്നില്ല. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഹ്യൂമര്‍ ട്രാക്കിലൂടെ കഥ പറഞ്ഞാണ് കയ്യടി നേടിയത്.
Post Your Comments