നടന് ജയസൂര്യ ഓണത്തിന്റെ ഏറ്റവും സ്പെഷ്യല്‍ വിഭവമായ ഉപ്പേരി പാചകം ചെയ്യുന്ന തിരക്കിലാണ്. ‘നളപാചകം’ എന്ന തലക്കെട്ടോടെ മകനുമൊത്ത് ഉപ്പേരിയ്ക്കുള്ള കായ അരിയുന്ന ചിത്രം ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. മകനും, ഉത്രാട ദിനാശംസകള്‍ അറിയിച്ചു കൊണ്ട് മകനും മകളും ഭാര്യയും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും ജയസൂര്യ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചു. ഫുട്ബോള്‍ ഇതിഹാസമായ വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രമാണ് ജയസൂര്യയുടെതായി നിലവില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രഞ്ജിത്ത് ശങ്കറിന്റെ പുണ്യാളന് 2വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ജയസൂര്യ ഓണം ആഘോഷിക്കാന്‍ വീട്ടിലേക്ക് എത്തിയത്.
Post Your Comments