മലയാളിയായ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ. ദുല്‍ഖറിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണിത്. ന്യൂസ് എക്സ് ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ദുല്‍ഖര്‍ സല്മാന് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി.
“ഒരുപാട് പുതിയ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു സോളോ. ചെറിയ ഇടവേളകളില്‍ നാല് കഥാപാത്രങ്ങളാവുന്നത് എനിക്ക് പുതിയ അനുഭവമായിരുന്നു. ആ നാല് പേരും എന്നില്‍നിന്ന് വ്യത്യസ്തരാണ്. സാധാരണ സിനിമയില്‍ ഒരേയൊരു കഥാപാത്രമായുള്ള ചിത്രീകരണം എത്ര സമയമെടുത്താണ് പൂര്‍ത്തിയാക്കുന്നത്? ഇവിടെ അങ്ങനെയായിരുന്നില്ല. ഇതിലെ ഓരോ ചെറുസിനിമയും ഒരു ഫുള്‍ ലെങ്ത് ഫീച്ചര്‍ സിനിമ പോലെ അനുഭവപ്പെടും. ആശയവും അതിനുപിന്നിലെ പ്രയത്നവും മേക്കിംഗുമൊക്കെ അങ്ങനെയാണ്”- ദുല്‍ഖര്‍ സല്മാന്
Post Your Comments