നടന്‍ ഹൃത്വിക് റോഷനുമായി ബന്ധപ്പെട്ട പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന മാനസിക പിരിമുറുക്കങ്ങളെയും, ദുരനുഭവങ്ങളെയുംക്കുറിച്ച് തുറന്നു പറഞ്ഞു നടി കങ്കണ. തന്റെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഹൃത്വിക് ഭീഷണി മുഴക്കിയെന്നും, പ്രണയബന്ധം തകർന്ന് ഏറെക്കാലത്തിനു ശേഷം അതേക്കുറിച്ച് ഒരഭിമുഖത്തിൽ ആരുടെയും പേരു പരാമർശിക്കാതെ താൻ സംസാരിച്ചിരുന്നതായും കങ്കണ പറഞ്ഞു. ദ് വീക്ക് വാരികയും, ദ് വീക്ക് കോൺട്രിബ്യൂട്ടിങ് എഡിറ്റർ ബർക്ക ദത്തിന്റെ മോജോയും ചേർന്ന് മുംബൈയിൽ സംഘടിപ്പിച്ച ചാറ്റ്ഷോയിലാണ് കങ്കണയുടെ തുറന്നു പറച്ചിൽ.
“പൊതുജനമധ്യത്തിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടത്തിയതിന്റെ പേരിൽ മാപ്പു പറയണമെന്നവശ്യപ്പെട്ട് തനിക്ക് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. അനുസരിച്ചില്ലെങ്കിൽ എന്റെ സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കി. ഇതോടെയാണ് റിതിക്കിനെ തുറന്നുകാട്ടാൻ തീരുമാനിച്ചത്. കങ്കണ പറഞ്ഞു. ഹൃത്വികിന്‍റെ ജീവിതത്തിൽ സംഭവിച്ച കുഴപ്പങ്ങൾക്കൊല്ലം കാരണക്കാരി ഞാനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എനിക്കു മാനസിക പ്രശ്നങ്ങളാണെന്ന് പ്രചരിപ്പിച്ചു”- കങ്കണ
Post Your Comments