ജഗതി ശ്രീകുമാറിനെ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അലറിവിളിച്ചു കൊണ്ട് എഴുന്നേറ്റതായി അദ്ദേഹത്തിന്റെ ഭാര്യ ശോഭ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അപകട ശേഷമുള്ള കൂടുതല്‍ കാര്യങ്ങള്‍ ശോഭ വിശദീകരിച്ചത്. അപകട ശേഷം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നെന്നും തങ്ങളോടു സംസാരിച്ചിരുന്നതായും ശോഭ പറഞ്ഞു. ജഗതിയുടെ ഒരു സുഹൃത്തും ശസ്ത്രക്രിയ നടത്തുന്ന സംഘത്തിലുണ്ടായിരുന്നു അദ്ദേഹമാണ് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ച് തന്നതെന്നും ശോഭ വ്യക്തമാക്കി. ഓപ്പറേഷനിടെ ബോധം തെളിഞ്ഞിരുന്നു., പിന്നെയാണ് അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായത്. ഒരിക്കലും ഒരു സിനിമാ താരത്തിന്റെ ഭാര്യയായി ജീവിച്ചിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ തങ്ങള്‍ക്ക് അറിയുകയുള്ളൂവെന്നും ശോഭ പ്രതികരിച്ചു. തങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് അറിഞ്ഞു അദ്ദേഹം അത് വാങ്ങിത്തരുകയാണ് പതിവെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
Post Your Comments