മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വില്ലന്‍. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. ലാലിനെ കൂടാതെ മഞ്ജു വാര്യരും തമിഴ് താരങ്ങളായ വിശാലും ഹന്‍സിക മോട്ടുവാണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ഫേസ്ബുക്കില്‍ ട്രെയിലറിനെ വിമര്‍ശിച്ച് ഒരു ആരാധകന് എത്തി. അയാള്‍ക്ക് സംവിധായകന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തെ കുറിച്ചുള്ള എല്ലാ മുന്‍വിധികളും ഈ ട്രെയിലറിലുണ്ട്. മിസ്റ്റര്‍ ഫ്രോഡിന്റെയും വിക്രം വേദയുടെയും മിക്സ് ആണ് വില്ലന്‍ എന്നാണു ആരാധകന്റെ കമന്റ്.
” വില്ലന്റെ ഷൂട്ടിങ് കഴിഞ്ഞ് ഏതാണ്ട് ഒന്നര മാസം കഴിഞ്ഞാണ് വിക്രം വേദ റിലീസായത്. എന്നിട്ടും അതില്‍ നിന്നൊരു ഭാഗം ചുരണ്ടി നേരത്തെ ഷൂട്ട് ചെയ്യാന്‍ എനിക്ക് പറ്റി. എന്റെ ഈസിദ്ധി തിരിച്ചറിഞ്ഞ ജയകൃഷ്ണന് ജിയ്ക്ക് അഭിവാദ്യങ്ങള്‍”- ബി ഉണ്ണികൃഷ്ണന് പറഞ്ഞു. ”ഗ്രാന്റ്മാസ്റ്ററിന്റെ പകുതി വില്ലനില്‍ ചേര്‍ത്തിട്ടുണ്ട്. പ്ലീസ്.. രഹസ്യമായി വച്ചിരിയ്ക്കുന്ന കാര്യമാ.. രണ്ടിലും അഭിനയിച്ച ലാല്‍സാറിന് പോലും ഇക്കാര്യം അറിയില്ല. അങ്ങ് ഇതേകുറിച്ച് കൂടുതല്‍ പറഞ്ഞെന്നെ കുഴപ്പത്തിലാക്കരുത്”- എന്നാണ് സംവിധായകന് മറുപടി നല്‍കിയത്.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് ഗ്രാന്റ്മാസ്റ്റര്‍. 2012 ല്‍ പുറത്തിറങ്ങിയ മികച്ച ത്രില്ലറായിരുന്നു ചിത്രം.
Post Your Comments