
മലയാളത്തിലെ മികച്ച മോഹന്‍ലാല്‍ ചിത്രമാണ് പവിത്രം. ശോഭന നായികയായുള്ള ഈ ചിത്രത്തില്‍ ശ്രീവിദ്യ, തിലകന്‍ തുടങ്ങി മികച്ച താര നിര തന്നെയുണ്ടായിരുന്നു.
പവിത്രത്തിന്റെ ഷൂട്ടിംഗ് പിറവത്തായിരുന്നു നടന്നത്. താരങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത് എറണാകുളത്തും. അതുകൊണ്ട് തന്നെ സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഒരു നിബന്ധന വച്ചു. എല്ലാ ദിവസവും ഷൂട്ടിംഗ് വാന്‍ നാല് മണിക്ക് പുറപ്പെടും. അതുകൊണ്ട് താരങ്ങള്‍ ആ സമയത്ത് എത്തണം. അങ്ങനെ എത്താന്‍ കഴിയാത്തവര്‍ സ്വന്തം ചിലവില്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് വരേണ്ടി വരും. ഷൂട്ടിംഗ് തീരുന്നതുവരെ ഈ നിബന്ധന മോഹന്‍ലാല്‍ തെറ്റിച്ച. പക്ഷെ ഒരു ദിവസം പാറഞ്ഞ സമയത്ത് എത്താന്‍ നായിക ശോഭനയ്ക്ക് കഴിഞ്ഞില്ല. ആ ദിവസം നായികയും നായകനും തമ്മിലുള്ള സീന്‍ രാവിലെ എടുക്കാനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം റെഡിആക്കി അണിയറപ്രവര്‍ത്തകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ശോഭന സെറ്റില്‍ എത്തിയത് വളരെ വൈകിയാണ്. ആ ദിവസത്തെ ഷൂട്ടിങ്ങില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച മോഹന്‍ലാല്‍ വൈകിയതില്‍ ശോഭനയെകൊണ്ടും ക്ഷമ പറയിപ്പിച്ചു.
Post Your Comments