നെനെ രാജ് നെനെ മന്ത്രി എന്ന ചിത്രത്തിലെ രാധ എന്ന തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിനു പിന്നാലെ കാജൽ അഗർവാൾ,കങ്കണയ്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ബോളിവുഡ് ചിത്രമായ ക്വീൻന്റെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ പോകുന്നതായി വാർത്തകളുണ്ട്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാല അത് സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു,കൂടാതെ കാജലും ഈ വാർത്ത സ്ഥിതീകരിച്ചിരുന്നു ഹിന്ദി പതിപ്പിൽ ലിസ ഹേയ്ടൻ ചെയ്ത വേഷം ആമി ജാക്സൺ ആകും കൈകാര്യം ചെയ്യുക.
ഈ സ്ഥിതീകരണങ്ങൾക്കു പിന്നാലെയാണ് ഇപ്പോൾ പുതിയ വാർത്ത.രണ്ട് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ചെയ്യുന്നതിന് 5 കോടി പ്രതിഫലം നൽകാമെന്ന് പറഞ്ഞിട്ടും കാജൽ ആ വേഷങ്ങൾ വേണ്ടെന്നുവെച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. അതിൽ സംവിധായകൻ പി വാസുവിന്റെ കഥ നടിയ്ക് ഇഷ്ടപെട്ടിരുന്നെങ്കിലും നടി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു .സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും അതിനു എത്ര പ്രതിഫലം കിട്ടിയാലും തനിക്ക് വേണ്ടെന്നുമാണ് നടിയുടെ നിലപാട്.ഇതിലൂടെ, പണം മാത്രം മോഹിച്ചു വേഷങ്ങൾ ചെയ്യാൻ തയ്യാറാകുന്ന നടിമാരിൽ ഒരാളല്ല താനെന്ന് തെളിയിക്കുകയാണ് കാജൽ.
Post Your Comments