ഒരുകാലത്തു മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായി വിലസിയ താരമാണ് ഉര്‍വശി. ചെന്നൈയിലെ സ്വന്തം വീട്ടില്‍ പോകാന്‍ വഴിയറിയാതെ പെട്ടുപോയ കഥ ഒരു അഭിമുഖത്തില്‍ ഉര്‍വശി വെളിപ്പെടുത്തുന്നു.
എയര്‍ പോര്‍ട്ടില്‍ നിന്നും അശോക് നഗറിലെ വീട്ടിലേക്ക് എത്താന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. രാത്രി ഏറെ താമസിച്ചാണ് എയര്‍ പോര്‍ട്ടില്‍ എത്തിയത് തന്നെ. കൊണ്ട് പോകാനായി കാര്‍ എത്തിയിട്ടില്ല. ഒടുവില്‍ ഒരു ടാക്സി പിടിച്ചു വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ വഴി പറഞ്ഞു കൊടുക്കാന്‍ അറിയില്ല. അശോക് നഗര്‍ വരെ അറിയാം. അത് വരെ പോകാന്‍ തീരുമാനിച്ചു. അവിടെ നിന്നും ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി യാത്ര തുടങ്ങി. അശോക് നഗര്‍ എത്തിയപ്പോള്‍ ടാക്സിക്കാരന് ചോദിച്ചു ഇനി എങ്ങോട്ട് പോകണം എന്ന്. പെട്ടന്നു ഒരു ബുദ്ധി തോന്നിയിട്ട് തലയില്‍ ഒരു ഷാള്‍ ഇട്ടു മുഖം മറച്ചിട്ടു ” നടി ഉര്‍വശിയുടെ വീട്ടു പക്കത്ത് പോണം; അന്ത ഓട്ടോറിക്ഷാക്കാരോട് വഴി ചോദിച്ചാല്‍ മതി”യെന്ന് പറഞ്ഞു.
”ഇത് ആദ്യമേ പറഞ്ഞാല്‍ പോരെ, ആ വഴി തനിക്ക് അറിയാമെന്നും പറഞ്ഞു ടാക്സിക്കാരന് ഉര്‍വശിയുടെ വീടിനു മുന്നില്‍ വരെ കൊണ്ട് നിര്‍ത്തി. പണം കൊടുത്ത് ടാക്സിയില്‍ നിന്നും ഇറങ്ങി ഒടി ഈ വീട്ടിലേക്ക് കയറിയപ്പോള്‍ ടാക്സിക്കാരന് ഇത് ഉര്‍വശിയുടെ വീട്. നിങ്ങളുടെ വീട്ടിലേക്ക് പോകൂവെന്നെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ ബഹളം കേട്ട് അആല്ക്കാര് കൂടിയാല്‍ നാണക്കേടാകും എന്ന് തോന്നിയതു കൊണ്ട് താന്‍ മുഖം മറച്ചിരുന്ന ഷോള് മാറ്റി ആ ഉര്‍വശി താന്‍ തന്നെയാണെന്ന് പറഞ്ഞു”. അപ്പോള്‍ ആ ടാക്സിക്കാരന്റെ മുഖത്ത് വിരിഞ്ഞ ഭാവം താന്‍ ഒരിക്കലും മറക്കില്ലയെന്നും ഉര്‍വശി പറയുന്നു
Post Your Comments