അതുല്‍ മഞ്ച്റേക്കര്‍ സംവിധാനം ചെയ്യുന്ന ഫണ്ണി ഖാന് എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയും ആര് മാധവനും അനില്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നാണ് തുടക്കം മുതല്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മാധവൻ ചിത്രത്തിൽ നിന്നും പുറത്തായെന്നാണ്.മാധവനും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പെയര്‍ ജോഡികളായി തീരുമാനിച്ചത്.
തുടക്കം മുതലേ ഐശ്വര്യയ്ക്ക് മാധവനൊപ്പം അഭിനയിക്കാന്‍ താല്പര്യമില്ലായിരുന്നു. മാധവനെ കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഐശ്വര്യയും ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തമ്മില്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. ഐശ്വര്യ റായിയുടെ പെയറായി മാധവനെ കൂടാതെ യുവതാരം രാജ്കുമാര് റാവുവിന്റെ പേരുമുണ്ടായിരുന്നു. രാജ്കുമാര് റാവുവിനൊപ്പം അഭിനയിക്കാനായിരുന്നു ആഷിന് താത്പര്യം.
പരിചയം കൂടുതൽ മാധവനാണെന്നും , ഈ കഥാപാത്രത്തിന് എന്ത് കൊണ്ടും യോജിക്കുന്നത് മാധവന് തന്നെയാണെന്നും നിര്‍മാതാവ് ഓംപ്രകാശ് മെഹ്റ കടുപ്പിച്ചു പറഞ്ഞു. അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മാധവന് തന്നെ ചെയ്താല്‍ മതി എന്നായിരുന്നു സംവിധായകന്റെയും തീരുമാനം.
എന്നാല്‍ സംവിധായകന്റെയും നിര്‍മാതാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങാന്‍ മാധവന് തയ്യാറായില്ല. ചിത്രത്തില്‍ നിന്ന് മാധവന് പിന്മാറി. ആഷിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മാധവനും മറുപടി കൊടുക്കുകയായിരുന്നു.എന്നാല്‍ തിരക്കഥ തനിക്ക് ഇഷ്ടമായെങ്കിലും ഡേറ്റ് പ്രശ്നമായതിനാലാണ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്നു മാധവൻ പറയുന്നു. എന്തായാലും ആഷിന്റെ ആഗ്രഹം പോലെ തന്നെ മാധവന് ചിത്രത്തില്‍ നിന്ന് പുറത്താകുകയും പകരക്കാരനായി രാജ്കുമാര് റാവു തന്നെ എത്തുകയും ചെയ്തു.
Post Your Comments