ഇന്നലെ ചെന്നൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റില്‍ തിരുനന്തപുരത്തെത്തിയ ഉലകനായകൻ കമൽ ഹാസൻ ഒരു പെട്ടിയുടെ പേരിൽ വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം. വിമാനത്താവളത്തിലെ യാത്രക്കാരും ജീവനക്കാരും നോക്കി നില്‍ക്കെയാണ് സംഭവം .
താരത്തെ കണ്ട ആവേശത്തില്‍ സെൽഫിയെടുക്കാൻ കൂടിയ ആരാധകരെ ക്ഷമയോടെ സെൽഫി എടുക്കാൻ അനുവദിച്ച താരം പിന്നീട് വണ്ടിയിൽ കയറാനായി കാറിനു നേരെ നടന്നപ്പോഴാണ് കയ്യിലുള്ള പെട്ടി മാറിപ്പോയെന്നും കയ്യിലുള്ളത് മറ്റാരുടെയോ പെട്ടിയാണെന്നും തിരിച്ചറിഞ്ഞത്. പെട്ടിയുടെ ഉടമസ്ഥൻ ഒരു ക്യാപ്റ്റൻ ബെഞ്ചമിൻ ആണെന്ന് തിരിച്ചറിഞ്ഞ താരം പിന്നീട് അദ്ദേഹത്തെ തിരക്കിയിറങ്ങി. എല്ലാവരുടെയും സഹായത്തോടെ ക്യാപ്റ്റൻ ബെഞ്ചമിനെ കണ്ടെത്തി പെട്ടികൾ തമ്മിൽ കൈമാറിയതിന് ശേഷം സഹജമായ ആ പുഞ്ചിരിയോടെയാണ് അദ്ദേഹം മടങ്ങിയത്.
Post Your Comments