
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരുവെളിപ്പെടുത്തതിനെ തുടര്‍ന്ന് കേസില്‍പ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരണവുമായി അജു വര്‍ഗീസ് . പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണു താന്‍ പിടിച്ച പുലിവാലിനെക്കുറിച്ചുള്ള അജുവിന്റെ പ്രതികരണം. “പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്.” അജു പറയുന്നു.
‘ജീവിതത്തിലാദ്യമായാണ് പൊലീസ് കേസില്‍പ്പെടുന്നത്.സുഹൃത്തിനെ പേരല്ലേ നമ്മള് വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും.’ അജു പറഞ്ഞു.
Post Your Comments