
മക്കൾ സെൽവൻ എന്ന പേരിനു എന്തുകൊണ്ടും അർഹനാണ് വിജയ് സേതുപതി. ആരാധകരോടായാലും സഹപ്രവർത്തകരോടായാലും അദ്ദേഹത്തിന്റെ പെരുമാറ്റവും സ്നേഹവും കണ്ടുപഠിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അദ്ദേഹത്തിന് മക്കൾ സെൽവൻ എന്ന പദം ചാർത്തികൊടുത്തതും.
ഇന്ന് മിന്നുന്ന താരമാണ് എങ്കിലും തന്റെ പഴയ കാലത്തെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല .അങ്ങനെയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ആ സത്യം വെളിപ്പെടുത്തിയത്. അഭിനയിക്കുന്നതിന് മുൻപ് ഒരുപാട് ജോലികൾ ചെയ്തിട്ടുള്ള താൻ ഡബ്ബിങ് ആർട്ടിസ്‌റ്റായും ജോലി നോക്കിയിട്ടുണ്ടെന്നു പറഞ്ഞ വിജയ്, മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഒരു ചിത്രത്തില്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. മോഹന്‍ലാലിന്റെ വരവേല്‍പ്പ് എന്ന ചിത്രം മൊഴിമാറ്റം നടത്തിയപ്പോഴാണ് വിജയ് സേതുപതി മോഹന്‍ലാലിന് ശബ്ദം നല്‍കിയത്.
Post Your Comments