ഹൃത്വിക് റോഷന് തന്റെ മുന്‍ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിലെ വലിയ വാര്‍ത്തയായിരുന്നു. കങ്കണയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഹൃത്വിക് മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇതിനു പിന്നാലെ ഹൃത്വിക്കിന് കങ്കണ അയച്ച സ്വകാര്യ ഇമെയിലുകള്‍ ചോര്‍ന്നു. ഹൃത്വിക്കിന്റെ പേരിലുളള ഇമെയിലില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍ ചോര്‍ന്നത്. ഇ മെയില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇരുവരും വാദ പ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ കങ്കണ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
ഹൃത്വിക്ക് തന്നെ മാനസിക രോഗിയാക്കിയെന്നാണ് ആപ്കി അദാലത്ത് എന്ന രജത് ശര്‍മയുടെ ഷോയില്‍ കങ്കണ തുറന്നടിച്ചിരിക്കുന്നത്. മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. രാത്രികളില്‍ എനിക്ക് ഉറക്കമില്ലാതായി. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഞാന്‍ അയച്ച ഇമെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഗോസിപ്പ് മാഗസിനില്‍ വായിക്കുന്ന ലേഖനം പോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഹൃത്വിക് എന്നോട് മാപ്പു പറയണമെന്നും കങ്കണ പറയുന്നു. ഷോയുടെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
Post Your Comments