നടിയും അമിതാ ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ ദേഷ്യക്കാരി എന്ന പേര് നേരത്തെ നേടിയിട്ടുണ്ട്. ഹേമ മാലിനിയുടെ മകളുടെ ബേബി ഷവറിനിടെ പൂജാരിയോടും, കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനോടും തട്ടിക്കയറിയതിനു പിന്നാലെ ജയാ ബച്ചൻ ഇത്തവണ വാർത്തകളിൽ ഇടം പിടിച്ചത് സമാനമായ മറ്റൊരു സംഭവത്തിലാണ്. മരുമകള്‍ ഐശ്വര്യാ റായിയെ ചെല്ലപ്പേര് വിളിച്ച ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇത്തവണ ജയയുടെ ദേഷ്യത്തിന് ഇരയായത്.
ഒരു പരിപാടിയ്ക്കിടെ മരുമകള്‍ ഐശ്വര്യയ്‌ക്കൊപ്പമാണ് ജയ എത്തിയത്. ഫോട്ടോ എടുത്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഐശ്വര്യയെ ആവേശത്തോടെ ആഷ് എന്ന് വിളിച്ചു. ഈ വിളി കേട്ട് ക്രുദ്ധയായ ജയ, അങ്ങനെ വിളിക്കാൻ അവൾ നിങ്ങളുടെ സുഹൃത്തോ സഹപാഠിയോ അല്ലെന്നും ഐശ്വര്യ എന്ന് വിളിച്ചാൽ മതിയെന്നും ആജ്ഞാപിച്ചു.അമ്മായിഅമ്മയുടെ പ്രതികരണം കണ്ട് ഞെട്ടിയ നടി,ജയയെ വിളിച്ചു സ്ഥലത്തു നിന്നും പിൻവാങ്ങി
Post Your Comments