GeneralLatest NewsNEWS

ദിലീപ് തെറ്റ് ചെയ്തതായി  ‘അമ്മ’  വിശ്വസിക്കുന്നു : ലിബർട്ടി ബഷീർ

ദിലീപ് കുറ്റക്കാരനാണെന്നാണ് അമ്മ സംഘടന പോലും വിശ്വസിക്കുന്നതെന്ന് ലിബർട്ടി ബഷീർ. ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ അമ്മ സംഘടനയ്ക്ക് ദിലീപിനെ അനുകൂലിച്ച് ഒരു പ്രമേയം പാസാക്കാമായിരുന്നു. അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്നതും ഉറപ്പാണ്.

ദിലീപ് കുറ്റം ചെയ്തെന്ന ബോധ്യം കോടതിയ്ക്കുണ്ട്. ബി സന്ധ്യയെന്ന ഓഫീസർ സത്യസന്ധമായാണ് കേസ് അന്വേഷിക്കുന്നത്. മാത്രമല്ല മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാർ അങ്ങനെ ഇടതുപക്ഷചിന്താഗതിക്കാരായ താരങ്ങൾക്കു സർക്കാരിനെ സ്വാധീനം ചെലുത്താനും കഴിവുള്ളപ്പോൾ ദിലീപിനെ കുടുക്കാൻ താൻ പ്രതികാരം ചെയ്യുന്നുവെന്ന വാർത്തയ്ക്കു പ്രസക്തിയില്ല. കഴിഞ്ഞ മൂന്നുവർഷമായി ദിലീപ് തന്നോട് പറഞ്ഞ, കുടുംബത്തിൽ പിറന്നവർക്കു പുറത്തു പറയാനാവാത്ത ചില കാര്യങ്ങൾ ഓർമ്മയുള്ളതിനാലാണ് ഈ കുറ്റം ദിലീപ് തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button