
തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സമാന്തയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. മാരുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ദമ്പതിമാര്‍ ആയ ശേഷമുള്ള ഇവരുടെ ആദ്യ ചിത്രം ഇതാകും. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം ഒക്ടോബര്‍ ആറിനാണ്. സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഷര്‍വാനന്ദ് നായകനാകുന്ന ‘മഹാനുഭാവുഡു’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് സംവിധായകന് മാരുതി.
Post Your Comments