നിവിന്‍ പോളിയുടെ ഓണം റിലീസ് ആയി എത്തുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഈ ചിത്രത്തില്‍ നടന് കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയാണ് നായിക. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഹാന കൃഷ്ണ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം താന്‍ തയ്യാറായിരുന്നില്ലെന്നു വെളിപ്പെടുത്തുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഹാനയുടെ വെളിപ്പെടുത്തല്‍.
‘നിവിന്റെ സഹോദരിയുടെ കഥാപാത്രമായിരുന്നു എന്നെ തേടിയെത്തിയത്. ഞാന്‍ ആദ്യം താല്പര്യമില്ലെന്ന് പറഞ്ഞു. എന്നാല്‍ കഥ പൂര്‍ണമായി കേട്ടപ്പോള്‍ എനിക്ക് ഇഷ്ടം തോന്നി. അങ്ങനെ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു’- അഹാന പറഞ്ഞു. മികച്ച അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തമിഴ് സിനിമയോടും താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയ അഹാന അജിത്, സൂര്യ, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നത് തന്റെ സ്വപ്നമാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments