CinemaMollywoodNEWS

ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണ്ണാവസരം

ബാലചന്ദ്രമേനോന്‍ ചെയ്യാന്‍ പോകുന്ന തന്‍റെ അടുത്ത സിനിമയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ക്യാമ്പസ് പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍ മനസ്സ് തുറക്കുന്നത്.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

അങ്ങിനെ , എന്റെ അടുത്ത ചിത്രത്തിൻറെ പ്രാരംഭ പണികൾ ആരംഭിക്കുകയായി.
ഒരു നല്ല തുടക്കമെന്ന രീതിയിൽ ഞാൻ ഇക്കുറി പുതിയ തലമുറയ്ക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ട് അവരിലൂടെ നിങ്ങളോടു ഒരു കഥ പറയാൻ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്തമാനം അറിയിച്ചുകൊള്ളട്ടെ .
ഒരു കോളേജ് കാംപ്‌സിന്റെ പശ്ചാത്തലമായതുകൊണ്ടു ആവുന്നത്ര പുതിയ മുഖങ്ങൾ ഈ ചിത്രത്തിൽ ഉണ്ടാകണം എന്ന് എനിക്കും ഈ ചിത്രം നിർമ്മിക്കുന്ന കൃഷ്ണകലാ ക്രിയേഷന്സിന്റെ നിർമ്മാതാവ് ശ്രീ ആർ. ഹരികുമാറിനും പ്രത്യേക താൽപ്പര്യമുണ്ട് .ആയതിലേക്കുള്ള ഒരു അറിയിപ്പു കൂടിയാണ് ഈ പോസ്റ്റ് .

വാട്സ്ആപ്പിൽ ഇതു കണ്ടവർ ചോദിച്ചു ‘നിങ്ങൾക്കെന്താ ആമ്പിള്ളേര് മാത്രം മതിയോ ?” എന്ന് . അതുകൊണ്ടുതന്നെ ഇവിടെ അത് ഞാൻ തിരുത്തുന്നു. കോളേജ് കുമാരികളായ പെൺകുട്ടികൾക്കും സ്വാഗതം. താല്പര്യമുള്ളവരോട് ഫോട്ടോയും വിവരങ്ങളും [email protected] എന്ന മെയിലിലേക്കു സെപ്ററ്റംബർ 10 നു മുൻപ് അയക്കുക . ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളും …..

shortlink

Related Articles

Post Your Comments


Back to top button