വിവാദമായ പല കേസുകള്‍ക്കും പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്താന്‍ വിക്രമിനൊപ്പം ഇറങ്ങിയ സേതുരാമന് വീണ്ടുമെത്തുന്നു. എന്നാല്‍ വിക്രം കൂടെയുണ്ടാകുമോ എന്ന് സംശയം. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ബുദ്ധിമാനായ കുറ്റാന്വേഷകനായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളായ ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര്‍ സിബിഐ തുടങ്ങിയ നാലോളം ചിത്രങ്ങള്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ അഞ്ചാം ഭാഗം ഉണ്ടാകുമെന്ന് പലപ്പോഴും കേട്ടിരുന്നു. ഒടുവില്‍ അത് സംഭവിക്കുകയാണ്. സേതുരാമയ്യരുടെ അഞ്ചാം, വരവിനായി കാത്തിരിക്കാന്‍ കെ മധു തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് – ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന സി ബി ഐ സീരീസിന്റെ അഞ്ചാം ഭാഗം 25 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. രണ്‍ജി പണിക്കര്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നു സൂചനയുണ്ട്. അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്ബോള്‍ വിക്രമായി ജഗതി ശ്രീകുമാറും മുകേഷും ചിത്രത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചനകള്‍.
Post Your Comments