ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലില്‍ തുടരും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലേക്കെന്ന പ്രോസിക്യൂഷന്‍ വാദവും ഹൈക്കോടതി അംഗീകരിച്ചു.
Post Your Comments