വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം വാരണാസിയില്‍ ആരംഭിച്ചു. രണ്ടു ദിവസം മുന്‍പേ തുടങ്ങിയ ചിത്രത്തില്‍ ഇന്നലെയാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. വെളിപാടിന്റെ പുസ്തകവും, വില്ലനും പൂര്‍ത്തികരിച്ച ശേഷം മോഹന്‍ലാല്‍ അവധി ആഘോഷിക്കാനായി ഭൂട്ടാനിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ ലാല്‍ ഒടിയന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. ഭൂമിയിലെ അവസാനത്തെ ഒടിയനായി വിശേഷിപ്പിക്കുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 30 കോടിയിലേറെ മുതല്‍ മുടക്കുള്ള ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദാണ്. ഹരികൃഷ്ണന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രന് നിര്‍വഹിക്കുന്നു.
Post Your Comments