ലാല്‍ ജോസ്- മോഹന്‍ലാല്‍ ടീമിന്റെ ‘വെളിപാടിന്റെ പുസ്തകം’ റിലീസ് ചെയ്യാനിരിക്കുന്ന അവസരത്തില്‍ ചിത്രത്തില്‍ പറയുന്ന വിഷയം എന്തായിരിക്കും എന്ന ചര്‍ച്ചയിലാണ് പ്രേക്ഷകര്‍. ഒരു സിനിമയിലെ കേന്ദ്രകഥാപാത്രം മാത്രമാണ് ഇരട്ട വേഷത്തില്‍ എത്തുന്നതെങ്കില്‍ ഇതിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങളും ഡബിള്‍ റോളിലുണ്ടെന്ന തോന്നലാണ് പ്രേക്ഷകര്‍ക്കിടയില്‍ ജനിപ്പിക്കുന്നത്.
ക്യാമ്പസ് കാലഘട്ടത്തിലുള്ള കഥയിലെ അതേ താരങ്ങള്‍ തന്നെയാണ് ചിത്രത്തിലെ മറ്റൊരു കഥാ പാശ്ചാത്തലമായ കടലോരഗ്രാമത്തിന്റെ കഥയിലും പ്രത്യക്ഷപ്പെടുന്നത്. വിനോദ സിനിമയെന്ന നിലയില്‍ മാത്രം ഒരുക്കപ്പെട്ടതാണ് വെളിപാടിന്റെ പുസ്തകമെങ്കിലും കാമ്പുള്ള ഒരു കഥനരീതി ചിത്രത്തിലുണ്ടെന്നാണ് സിനിമയുടെ ബാക്ക് ഗ്രൗണ്ട് നമുക്ക് വ്യക്തമാക്കി തരുന്നത്. വെളിപാടിന്റെ പുസ്തകം തുറക്കാന്‍ ഇനി രണ്ടു ദിവസം ബാക്കി നില്‍ക്കേ കേരളത്തിലെ മോഹന്‍ലാല്‍ ആരാധകരെല്ലാം ആവേശത്തിലാണ്. മുണ്ടു മടക്കി കുത്തിയ മീശ പിരിച്ച മാസ് ലുക്കിലെ ലാലേട്ടനെ വരവേല്‍ക്കാന്‍ അവര്‍ തയ്യാറായി കഴിഞ്ഞു. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബെന്നി പി നായരമ്പലമാണ്. രേഷ്മ രാജന് നായികായി എത്തുന്ന ചിത്രത്തില്‍ സലിം കുമാര്‍ അപ്പാനി രവി, ജൂഡ് ആന്റണി, എന്നിവരും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തുന്നത്.
Post Your Comments