ജനിച്ച നാള് മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് സൈഫ്-കരീന ദമ്പതികളുടെ പുത്രൻ തൈമൂർ അലി ഖാൻ. ഡിംസബറിൽ ജനിച്ച കുഞ്ഞു തൈമൂറിന് ഏഴു മാസം പ്രായമാകുമ്പോൾ തന്നെ ബോളിവുഡിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. ജനനം മുതലുള്ള തൈമൂറിയന്റെ ഓരോ വിശേഷങ്ങളും അമ്മയായ കരീന ചിത്രങ്ങൾ സഹിതം ആരാധകരുമായി പങ്കുവെച്ചിരുന്നു.
പ്രസവശേഷമുള്ള കരീനയുടെ ആദ്യ സിനിമ ‘വീരെ ദി വെഡിങ്’ലാണ് തൈമൂറിന്റെ അരങ്ങേറ്റം. ഗര്‍ഭകാലത്തെ കരീനയുടെ ചിത്രങ്ങൾ ഈ സിനിമയ്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. കരീന ഗര്‍ഭിണിയായിരുന്നതിനാൽ തിരക്കഥയിൽ ചില മാറ്റങ്ങളും വരുത്തിയിരുന്നു. അമ്മയും കുഞ്ഞും ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകതയും തൈമൂറിന്റെ വേഷത്തിലൂടെ ഈ സിനിമയ്ക്ക് ഉണ്ടാകും
Post Your Comments