CinemaGeneralLatest NewsMollywoodNEWSWOODs

സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധത; പൃഥ്വിരാജിന്റെ പാതയില്‍ അജു വര്‍ഗ്ഗീസും

സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധയെക്കുറിച്ചും ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്നുമുള്ള നടന്‍ പൃഥിരാജിന്റെ നിലപാട് മികച്ചതാണെന്ന് അജു വര്‍ഗീസ്. കുട്ടികളും സ്ത്രീകളുമൊക്കെ കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമെന്താണെന്ന് താരം ചോദിക്കുന്നു . സിനിമയില്‍ ഇനി സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പറയില്ല രാജുവേട്ടന്‍ പറഞ്ഞത് തങ്ങള്‍ക്കുമൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

”പണ്ടൊക്കെ നമ്മള്‍ പറയും സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്ന്. പക്ഷേ സിനിമ വളരെ നന്നായി കുട്ടികളെ സ്വാധീനിക്കുമെന്ന് നമ്മള്‍ പഠിച്ചു.
അഡല്‍ട്ട് കോമഡി പറയാതെ തങ്ങളും സൂക്ഷിക്കുകയാണ്. ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നും ഇല്ലായിരുന്നു. നീരജിന്റെ സ്‌ക്രിപ്റ്റില്‍ അത്തരം ഒന്നു രണ്ടെണ്ണം ഉണ്ടായിരുന്നത് അവന്‍ തന്നെ നീക്കി. സിറ്റുവേഷന്‍ കോമഡി ഉളളപ്പോള്‍ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ വേണ്ട. തന്നെ കളിയാക്കുന്ന റോള്‍ ചെയ്യാന്‍ തനിക്കൊരു ബുദ്ധിമുട്ടില്ല. എന്നാല്‍ മറ്റൊരു കഥാപാത്രത്തെ കളിയാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണ്” അജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button